ന്യൂഡൽഹി- ഉറച്ച് രാഹുൽ ഗാന്ധി, വിറച്ച് ബിജെപി വലഞ്ഞ് ഇലക്ഷൻ കമ്മിഷൻ - വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബീഹാറിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ജനാധിപത്യം ഇന്നെത്തിപ്പെട്ടിരിക്കുന്ന ഗതികേട് കൂടുതൽ വ്യക്തമാകുകയാണ്. രാഹുൽ ഗാന്ധിയാത്ര തുടങ്ങും മുൻപേ ഏതെങ്കിലും വിധത്തിൽ തടയിടാമോ എന്ന ചിന്തയിൽ പത്ര സമ്മേളനം വിളിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മിഷൻ. വോട്ട് തട്ടിപ്പിനെ കുറിച്ച് രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനം കഴിഞ്ഞ ഉടനെ ഇലക്ഷൻ കമ്മീഷൻ ചാടിയിറങ്ങി വന്ന് ഒരു നോട്ടീസ് അയച്ചുകൊടുത്തു. രാഹുൽ പേടിച്ച് വിറച്ച് ഓടി വന്ന് അയ്യോ അബദ്ധം പറ്റി പോയേ എന്ന് പറയുമെന്നാണ് ഇലക്ഷൻ കമ്മീഷനിലെ സുരേഷ് ഗോപിമാർ കരുതിയത്. കണ്ട ഭാവം നടിക്കാതെ രാഹുൽനിശബ്ദത പാലിച്ചതോടെ ആ മരംചാടി, ഈ മരംചാടി, ആലോലം താലോലം ചാടി സുരേഷ് ഗോപി കളിച്ച് നടപ്പായി ഇലക്ഷൻ കമ്മിഷൻ. രാഹുൽ ഗാന്ധി 300 എംപിമാരേ പങ്കെടുപ്പിച്ച് നേരേ ഇലക്ഷൻ കമ്മീഷൻ ഓഫീസിലോട്ട് ചെന്നപ്പോൾ ഇലക്ഷൻ കമ്മീഷന് വിശദീകരണവും വേണ്ട, മറുപടിയും വേണ്ട. പിന്നെ തട്ടിപ്പു കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായി കമ്മീഷൻ. അപ്പോൾ ആണ് 1300 കിലോമീറ്റർ, 20 ജില്ലകളിലുടെ 16 ദിവസം നീണ്ടു നിൽക്കുന്ന പദയാത്രയ്ക്ക് രാഹുൽ തീരുമാനിച്ചത്. ഇതോടെ വിശദീകരണം ചോദിച്ച് നോട്ടിസ് അയച്ച ഇലക്ഷൻ കമ്മീഷൻ തന്നെ വിശദീകരണമെന്ന നാടകവുമായി വേദിയിലെത്തുകയാണ്. നാടകം അവതരിപ്പിക്കാനുള്ള വെപ്രാളത്തിൽ നിന്ന് കാര്യം വ്യക്തമാണ്. ബീഹാറിൽ ബിജെപിയെ രക്ഷിക്കണം അത് മാത്രമാണ് പെട്ടെന്നുള്ള വിശദീകരണ തട്ടിപ്പുമായി കമ്മീഷൻ വരാനുള്ള കാരണം. വോട്ട് കൊള്ളയ്ക്ക് വാതായനങ്ങൾ തുറന്നു വച്ച്, അതിലൂടെ ബിജെപി സുഖകരമായി വിജയിച്ച് ഭരണത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ 10 വർഷമായി ഇലക്ഷൻ കമ്മീഷൻ രാപകൽ അധ്വാനിച്ചു വരികയായിരുന്നു എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ. ബീഹാറിലെ സസാറാമിൽ നിന്ന് തുടങ്ങി ആരയിൽ അവസാനിക്കുന്ന 16 ദിവസത്തെ യാത്ര രാഹുൽ ഗാന്ധി പൂർത്തിയാക്കും മുൻപ് സകല തരികിടയും ഉഡായിപ്പുമായി ഇഡി മുതൽ ഇലക്ഷൻ കമ്മീഷൻ വരെ രംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപിക്ക് കൂട്ടിക്കൊടുത്ത്, അതിൻ്റെ പങ്ക് പറ്റി, കമ്മീഷനുമടിച്ച് കഴിഞ്ഞവരൊക്കെ വിയർപ്പ് തുടച്ച് കുളിച്ച് കുറി തൊട്ട വന്ന് മോദി നാമം വാഴ്ത്താൻ സുരേഷ് ഗോപി തലകുത്തി മറിയും പോലെ കുഞ്ചിരാമമാകുകയാണ്.
ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി യാത്ര സമാപിക്കും മുൻപ് ഇന്ത്യൻ രാഷ്ട്രീയം പുതിയ ദിശയിലേക്ക് നീങ്ങും എന്നുറപ്പാണ്. ഇന്ത്യൻ ജനാധിപത്യം അമേരിക്കൻ നിലവാരത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷ വേണ്ട. പക്ഷെ മോദിയുടെ ഭാരതം അഫ്ഗാനി നാലാവാരത്തിനായി ബംഗ്ലാദേശിനോടു മത്സരിക്കുമോ എന്ന് കണ്ടറിയാം.
മഹത്തായ ഒരു ജനാധിപത്യ ഇലക്ഷൻ കമ്മീഷനെ സൃഷ്ടിച്ച ഒരു ഭരണഘടനയുള്ള ഈ രാജ്യത്ത്
വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 65 ലക്ഷം പേരാണ് ബിഹാറിൽ പുറത്താക്കപ്പെട്ടത്. ഇതിൻ്റെ കമ്മീഷൻ രഹസ്യം തിരക്കിയാണ് ബിഹാറിലെ 20 ജില്ലകളിലെ നഗരങ്ങളിലൂടെ 1300 കിലോമീറ്റർ യാത്ര കടന്നുപോകുന്നത് . കാൽനടയായും വാഹനത്തിലുമായാണ് യാത്ര. സസാറാമിൽ നിന്ന് തുടങ്ങുന്ന യാത്ര സെപ്‌തംബർ ഒന്നിന്ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ ഇന്ത്യ സഖ്യ മഹാറാലിയോടെ സമാപിക്കും.
രാഹുൽ ഗാന്ധി യാത്രയെ നയിക്കുമ്പോൾ ആർജെഡി നേതാവ് തേജസ് യാദവും ഒപ്പമുണ്ടാകും. ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും യാത്രയിൽ പങ്കെടുക്കും. വോട്ട് കൊള്ളയും വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ അനന്തരഫലവും രാജ്യത്തെ ഓരോ ജനങ്ങളിലേക്കും എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
Rahul Gandhi's voter turnout begins. Election Commission and BJP play Suresh Gopi